തിരുവനന്തപുരം: കിളിമാനൂരിൽ വയോധികൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പാറശാല എസ്എച്ച്ഒ സി.ഐ.അനിൽകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്.
ചണിക്കുഴി മേലേവിള കുന്നില്‍ വീട്ടില്‍ രാജന് (59) മരിച്ച സംഭവത്തിലാണ് കോടതി നടപടി. സംഭവത്തില്‍ എസ്എച്ച്ഒ അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അനില്‍കുമാറിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി റൂറല്‍ എസ്പി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ പത്തിന് കിളമാനൂരിൽവച്ചുണ്ടായ അപകടത്തിലാണ് രാജന് മരിച്ചത്. വയോധികനെ ഇടിച്ചത് അറിഞ്ഞിട്ടും അനിൽകുമാർ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.